തിരുവനന്തപുരം: എംഎൽഎ പദവിയിൽ രാഹുൽ മാങ്കൂട്ടത്തിൽ തുടരുന്നതിൽ കോൺഗ്രസിനുള്ളിൽ അഭിപ്രായ ഭിന്നത രൂക്ഷമാകുന്നു. പ്രതിപക്ഷ നേതാവ് വിഡി സതീശൻ, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവർ രാഹുൽ രാജിവെക്കണമെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ്.
വരാനിരിക്കുന്ന തദ്ദേശ, നിയമസഭ തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസിന്റെ സാധ്യതകളെ ബാധിക്കുമെന്ന ആശങ്കയാണ് നേതാക്കൾക്കുള്ളത്. എന്നാൽ പാർട്ടിയിലെ ഒരു വിഭാഗം രാഹുലിൻ്റെ രാജിയെ എതിർക്കുകയാണ്.
ബിജെപി ഇടപെട്ട് അതിവേഗം ഉപതിരഞ്ഞെടുപ്പ് നടത്തിയാൽ തിരിച്ചടിയാകുമെന്ന ഭയത്തിൽ രാജി ഒഴിവാക്കുന്നതാണ് ബുദ്ധിയെന്ന് വാദിക്കുകയാണ് ഒരു വിഭാഗം നേതാക്കൾ.
എന്നാൽ രാഹുലിൻ്റെ രാജിക്കാര്യത്തിൽ കേരള നേതൃത്വം തീരുമാനമെടുക്കട്ടെ എന്ന നിലപാടിലാണ് ഹൈക്കമാൻഡ്. രാഹുൽ എംഎൽഎ പദവിയിൽ തുടരുന്നതിനോട് മുസ്ലിം ലീഗിനും അതൃപ്തിയുണ്ട്. രാഹുൽ തുടരണോ എന്ന കാര്യം കോൺഗ്രസ് തീരുമാനിക്കട്ടെയെന്നും കെപിഎ മജീദ്
















Discussion about this post