കൊച്ചി: യുവരാഷ്ട്രീയ നേതാവിനെതിരായ വെളിപ്പെടുത്തലില്‍ താൻ ഉറച്ച് നില്‍ക്കുന്നുവെന്ന് യുവ നടി റിനി ആന്‍ ജോര്‍ജ് വ്യക്തമാക്കി. വ്യക്തിപരമായി ആരെയും പേരെടുത്ത് പറയാനും പ്രസ്ഥാനത്തിന്റെ പേര് പറയാനും ഉദ്ദേശിക്കുന്നില്ലെന്നും റിനി പറഞ്ഞു.
ആരോപണവിധേയനായ നേതാവിന് ഇപ്പോഴും ഹു കെയേര്‍സ് എന്ന മനോഭാവമാണ്. താൻ ഇപ്പോൾ നടത്തുന്നത് എല്ലാ സ്ത്രീകള്‍ക്കും വേണ്ടിയുള്ള പോരാട്ടമാണ് എന്നും റിനി പറഞ്ഞു.
സമാനമായ പരാതിയുമായി പലരും വരുന്നുണ്ട്. എന്റെ യുദ്ധം ഏതെങ്കിലും വ്യക്തികളോടല്ല, മറിച്ച് സമൂഹത്തിലെ തെറ്റായ പ്രവണതകള്‍ക്കെതിരെയാണ് എന്നും രാഷ്ട്രീയ നേതാവ് എങ്ങനെയായിരിക്കണമെന്നത് മാത്രമാണ് എന്റെ വിഷയം എന്നും റിനി പറഞ്ഞു.
ഈ വിഷയത്തില്‍ തനിക്ക് വ്യക്തിപരമായി ഒന്നും ചെയ്യാനില്ല. എന്ത് തീരുമാനമെടുക്കണമെന്ന് ആലോചിക്കേണ്ടത് ആ പ്രസ്ഥാനമാണ് എന്നും റിനി കൂട്ടിച്ചേർത്തു.
















Discussion about this post