കൊല്ലം: രണ്ട് കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കൊല്ലം നിലമേലില്‍ ആണ് സംഭവം.
എതിരെ വന്ന വാഹനങ്ങൾ നിയന്ത്രണം വിട്ട് കൂട്ടിയിടക്കുയായിരുന്നു. ഇടിയുടെ ആഘാതത്തിൽ രണ്ട് വാഹങ്ങളുടേയും മുൻഭാഗം പൂർണ്ണമായും തകർന്നു. സംഭവസമയത്ത് അതുവഴി സഞ്ചരിക്കുകയായിരുന്നു മന്ത്രി.
അപകട വിവരം അറിഞ്ഞ ഉടൻ തന്നെ വാഹനം നിര്‍ത്തി കാറില്‍ നിന്നിറങ്ങി പരിക്കേറ്റവര്‍ക്ക് വേണ്ട സഹായം നല്‍കി. അപകടത്തിൽ 9 പേര്‍ക്കാണ് പരിക്കേറ്റത്.
അവരെ ആശുപത്രിയില്‍ എത്തിക്കാനുള്ള ക്രമീകരണം ഒരുക്കി. മന്ത്രിയുടെ പൈലറ്റ് വാഹനത്തിലും ആംബുലന്‍സിലുമായി പരിക്കേറ്റവരെ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു.
വിദഗ്ധ ചികിത്സ നല്‍കാന്‍ മന്ത്രി ആശുപത്രി അധികൃതര്‍ക്ക് നിര്‍ദേശവും നല്‍കി.















Discussion about this post