കൊച്ചി: ബലാത്സംഗക്കേസില്‍ റാപ്പര്‍ വേടനെ തിങ്കളാഴ്ച വരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി. കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ രേഖകള്‍ സമര്‍പ്പിക്കുന്നതിലുള്ള സമയം എന്ന നിലയിലാണ് വീണ്ടും കേസ് പരിഗണിക്കും വരെ അറസ്റ്റ് നടപടികളിലേക്ക് കടക്കരുത് കോടതി ഉത്തരവ്.
ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് ആണ് പ്രോസിക്യൂഷന് നിര്‍ദേശം നല്‍കിയത്. ഇന്നലെയും ഇന്നുമായി
മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ നടന്ന വാദത്തില്‍ വിവാഹ വാഗ്ദാനം നല്‍കി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുകയും, പിന്നീട് മറ്റ് ബന്ധങ്ങള്‍ക്ക് താന്‍ തടസമാകും എന്ന് ചൂണ്ടിക്കാട്ടി ഒഴിവാക്കി എന്നും പരാതിക്കാരി കോടതിയെ അറിയിച്ചിരുന്നു.
എന്നാല്‍ വിവാഹ വാഗ്ദാനം നല്‍കി എന്നത് ക്രിമിനല്‍ കുറ്റകൃത്യത്തെ ആകര്‍ഷിക്കുന്നില്ല എന്നായിരുന്നു കോടതിയുടെ നിലപാട്. വേടന് എതിരെ സമാനമായ മറ്റ് കേസുകളില്‍ ഉണ്ടെന്നും പരാതിക്കാരി ചൂണ്ടിക്കാട്ടിയിരുന്നു.
എന്നാല്‍ മറ്റ് പരാതികളുടെ മെറിറ്റിലേക്ക് പോകേണ്ടതില്ലെന്നായിരുന്നു കോടതിയുടെ നിലപാട്.
















Discussion about this post