പാലക്കാട്: പട്ടാപ്പകല്‍ വീടിന്റെ പൂട്ടുപൊളിച്ച് മോഷണം നടത്തിയ കേസില്‍ പ്രതി പിടിയില്‍. ചെമ്മണന്തോട് കോളനി മുതലമട കൊല്ലങ്കോട് സ്വദേശിനി ലക്ഷ്മി(33) ആണ് പിടിയിലായത്. പാലക്കാട് മേഴ്‌സി കോളേജ് ഭാഗത്ത് താമസിക്കുന്ന സുധപ്രേമിന്റെ വീടിന്റെ പൂട്ട് പൊളിച്ച് അകത്തു കയറി പട്ടാപകല്‍ ഓട്ടുപാത്രങ്ങളും വിലപിടിപ്പുള്ള സാധനങ്ങളും മോഷണം നടത്തിയ കേസിലാണ് ഇവര്‍ അറസ്റ്റിലായത്.
നഗരത്തില്‍ വിവിധ സ്ഥലങ്ങളില്‍ സമാന രീതിയില്‍ പ്രതി മോഷണം നടത്തിയതായി സംശയിക്കുന്നുണ്ട്. പ്രതിയെ കസ്റ്റഡിയിലെടുത്ത് കൂടുതല്‍ ചോദ്യം ചെയ്യും. അറസ്റ്റിലായ പ്രതിക്ക് എറണാകുളം, പാലക്കാട് ജില്ലകളിലായി അഞ്ച് കേസുകളുണ്ട്. ചെമ്മണന്തോട് കോളനിയിലെ മിക്കവരും കേരളത്തിലും തമിഴ്‌നാട്ടിലും മോഷണ കേസുകളില്‍ പ്രതിയാണ്.
ടൗണിലെ പല ഭാഗങ്ങളിലായി തമ്പടിച്ച് പകലും രാത്രിയും ആളില്ലാത്ത വീടുകള്‍ തിരഞ്ഞ് കളവ് നടത്തുകയാണ് രീതി. വരും ദിവസങ്ങളില്‍ ടൗണില്‍ കൂടുതല്‍ പരിശോധനകള്‍ നടത്തി ഇത്തരക്കാരെ കണ്ടെത്താനും ഓണക്കാലത്തുള്ള കളവ് തടയാനും പട്രോളിങ്ങ് ശക്തമാക്കിയിട്ടുണ്ട്.
















Discussion about this post