തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് മോശമായി പെരുമാറിയ ഓട്ടോഡ്രൈവർ അറസ്റ്റിൽ. തിരുവനന്തപുരത്താണ് സംഭവം.
കുന്നത്തുകാൽ നെട്ടറത്തല വീട്ടിൽ സുജിത്ത് (23) നെയാണ് വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തത്. സ്ഥിരമായി തന്റെ ഓട്ടോയിൽ കയറിയിരുന്ന പെൺകുട്ടിയോടാണ് സുജിത് മോശമായി പെരുമാറിയത്.
വിഴിഞ്ഞം പ്രദേശത്തെ ഓട്ടോഡ്രൈവർ ആയിരുന്നു സുജിത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. കുട്ടിയെ വിളിച്ചുവരുത്തി തിരുനൽവേലിയിലെത്തിച്ച് ബസിൽ വച്ച് മോശമായി പെരുമാറിയെന്നാണ് പരാതി.
സംഭവത്തിൽ പോക്സോ വകുപ്പ് പ്രകാരം കേസെടുത്തതായി വിഴിഞ്ഞം പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
















Discussion about this post