തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിന് മുകളിൽ ആന്ധ്രാ – ഒഡിഷ തീരത്തിനുസമീപം ന്യുനമർദ്ദം രൂപപ്പെട്ടതായി കാലാവസ്ഥ വിഭാഗം. സംസ്ഥാനത്ത് ഇന്ന് കൂടുതൽ പ്രദേശങ്ങളിൽ മഴ പ്രതീക്ഷിക്കാമെന്നും മുന്നറിയിപ്പിൽ പറയുന്നു. കേരളത്തിൽ അടുത്ത ആറ് ദിവസം നേരിയ/ ഇടത്തരം മഴയ്ക്ക് സാധ്യതയെന്നായിരുന്നു മുന്നറിയിപ്പ്. ഓഗസ്റ്റ് 13 , 17 ,18 തീയതികളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും 13ന് ഒറ്റപ്പെട്ട ഇടിമിന്നലിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.














Discussion about this post