തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തില്‍ ഗുണ്ടാസംഘം പിടിയില്‍. രാത്രിയില്‍ ആയുധം കാണിച്ച് പണവും സ്വര്‍ണവും കര്‍വച്ച ചെയ്യുന്ന അഞ്ചംഗ സംഘമാണ് പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രി രണ്ട് യുവാക്കളുടെ കഴുത്തില്‍ കത്തിവച്ചാണ് അഞ്ചംഗ സംഘം കവര്‍ച്ച നടത്തിയത്.
മദ്യപിക്കാനും ലഹരിവസ്തുക്കള്‍ വാങ്ങാനുമാണ് ഗുണ്ടാസംഘത്തിന്റെ രാത്രികാല കവര്‍ച്ച. നഗരത്തില്‍ ജോലി കഴിഞ്ഞ് ലോഡ്ജിലേക്ക് പോകുന്ന യുവാക്കളാണ് ഇരകള്‍. പലരും പേടിച്ച് പൊലീസിനോട് പരാതി നല്‍കിയിട്ടില്ല. കഴിഞ്ഞ ദിവസം രാത്രി എസ്.എസ് കോവില്‍ റോഡില്‍ വെച്ച് എറണാകുളം സ്വദേശിയായ യുവാവിന്റെ കഴുത്തില്‍ കത്തിവച്ച് പണവും മൊബൈല്‍ ഫോണും കവര്‍ന്നു. അന്നേ ദിവസം തന്നെ മറ്റൊരു യുവാവില്‍ നിന്നും പണവും വാച്ചും കവര്‍ച്ച ചെയ്തു.
ഇതിന് ശേഷം നഗരത്തില്‍ കറങ്ങി നടക്കുന്നതിനിടെയാണ് തമ്പാനൂര്‍ എസ്എച്ച്ഒ ജിജുകുമാറിന്റെ നേതൃത്വത്തില്‍ നിരവധി കേസുകളില്‍ പ്രതികളായ സംഘത്തെ പിടികൂടിയത്. വധശ്രമം ഉള്‍പ്പെടെ 11 കേസുകളില്‍ പ്രതിയായ ദസ്തക്കിര്‍, ഏഴു കേസില്‍ പ്രതിയായ ജിത്തു, ലഹരിക്കേസുകള്‍പ്പെടെ മൂന്നിലധികം കേസുകളുള്ള ബിജു, വള്ളക്കടവ് ബിജു, രാജീവ് എന്നിവരാണ് പിടിയിലായത്.
















Discussion about this post