കോഴിക്കോട്: കോഴിക്കോട് ചിക്കന്‍ ബിരിയാണിയില്‍ പുഴുക്കളെ കണ്ടെത്തിയ സംഭവത്തില്‍ ഹോട്ടല്‍ അടപ്പിച്ചു. ബാലുശ്ശേരി കോക്കല്ലൂരിലെ സന്നിധി ഹോട്ടലാണ് ആരോഗ്യ വകുപ്പ് അധികൃതരുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് അടപ്പിച്ചത്.
നിര്‍മ്മല്ലൂര്‍ പാറമുക്കിലെ ഷിജിലയും കുടുംബവുമാണ് ഈ ഹോട്ടലില്‍ നിന്ന് പാര്‍സലായി ബിരിയാണി വാങ്ങിയത്. കുട്ടികള്‍ക്ക് വേണ്ടിയായിരുന്നു ബിരിയാണി വാങ്ങിയത്.
രണ്ട് ദിവസം മുമ്പായിരുന്നു സംഭവം. വീട്ടിലെത്തി കഴിച്ചു കൊണ്ടിരിക്കെയാണ് ചിക്കന്‍ കഷ്ണങ്ങളില്‍ നിറയെ ചെറിയ പുഴുക്കളെ കണ്ടത്. ഷിജിലയുടെ മകന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെ ഹോട്ടലില്‍ വന്ന് കുടുംബം പരാതി പറഞ്ഞിരുന്നു.
ഇത് അംഗീകരിക്കാന്‍ ഹോട്ടലുകാര്‍ തയാറായില്ല. ഇതോടെ, കുടുംബത്തോടൊപ്പം എത്തിയ യുവാക്കള്‍ ഹോട്ടലിനകത്തെ ഫ്രീസര്‍ പരിശോധിക്കുകയും കൂടുതല്‍ പഴകിയ ഭക്ഷ്യവസ്തുക്കള്‍ കണ്ടെത്തുകയും ചെയ്തിരുന്നു.














Discussion about this post