കണ്ണൂര്‍: പാസിനെ ചൊല്ലി വിദ്യാര്‍ത്ഥിനിയെ ബസില്‍ നിന്നും ഇറക്കിവിട്ടെന്നാരോപിച്ച് കണ്ടക്ടര്‍ക്ക് ക്രൂര മര്‍ദ്ദനം. ഓടിക്കൊണ്ടിരുന്ന ബസില്‍ നിന്നാണ് കണ്ടക്ടര്‍ക്ക് ക്രൂര മര്‍ദ്ദനമേറ്റത്.
തലശേരി പെരിങ്ങത്തൂരില്‍ ഓടിക്കൊണ്ടിരുന്ന ബസില്‍ കണ്ടക്ടര്‍ക്ക് ക്രൂര മര്‍ദ്ദനമേല്‍ക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. ഇരിങ്ങണ്ണൂര്‍ സ്വദേശി വിഷ്ണുവിനാണ് മര്‍ദ്ദനമേറ്റത്. വിദ്യാര്‍ത്ഥിനിയുടെ ഭര്‍ത്താവും സുഹൃത്തുക്കളുമാണ് മര്‍ദിച്ചത്. കണ്ടക്ടറുടെ പരാതിയില്‍ ചൊക്ലി പൊലീസ് അന്വേഷണം തുടങ്ങി.















Discussion about this post