തിരുവനന്തപുരം: സംസ്ഥാനത്ത് വെളിച്ചെണ്ണ വില കുത്തനെ ഉയരുന്നു. സര്‍ക്കാര്‍ ഇടപെടുമെന്ന മന്ത്രിമാരുടെ വാഗ്ദാനങ്ങള്‍ക്കിടയിലും കുതിച്ചുയരുകയാണ് വെളിച്ചെണ്ണ വില. തിരുവനന്തപുരത്ത് ബ്രാന്‍ഡഡ് വെളിച്ചെണ്ണയുടെ ചില്ലറ വില്‍പ്പന വില 564 രൂപ മുതല്‍ 592 രൂപ വരെ ആണ്. 675 രൂപയാണ് മിക്ക ബ്രാന്‍ഡുകളും കവറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ബ്രാന്‍ഡഡ് വെര്‍ജിന്‍ വെളിച്ചെണ്ണയുടെ വില 700 രൂപ മുതല്‍ 850 രൂപവരെ ആണ്.
വെളിച്ചെണ്ണ വില ഉയര്‍ന്നപ്പോള്‍ മറ്റ് പാചക എണ്ണകളുടെ വിലയും അല്‍പ്പം ഉയര്‍ന്നിട്ടുണ്ട്. ബ്രാന്‍ഡഡ് റൈസ് ബ്രാന്‍ ഓയില്‍, ലിറ്ററിന് 157 രൂപ മുതല്‍ 185 രൂപ വരെ വില ഉയര്‍ന്നു. ബ്രാന്‍ഡഡ് സണ്‍ഫ്‌ലവര്‍ ഓയിലിന് ലിറ്ററിന് 165 രൂപ മുതല്‍ 195 രൂപ വരെയാണ് വില. നല്ലെണ്ണയ്ക്ക് ലിറ്ററിന് 390 രൂപ മുതല്‍ 450 രൂപ വരെയും വിലയായി.
















Discussion about this post