ആലപ്പുഴ: ആലപ്പുഴയിൽ എട്ടാം ക്ലാസ് വിദ്യർത്ഥിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തലവടി പഞ്ചായത്തിലെ എട്ടാം വാർഡ് മാണത്തറ വേദവ്യാസ സ്കൂളിന് സമീപത്ത് താമസിക്കുന്ന മോഹൻലാൽ – അനിത ദമ്പതികളുടെ മൂത്തമകൻ ആദിത്യനാണ് മരിച്ചത്.
ഇന്ന് രാവിലെയാണ് സംഭവം. അമ്മയുമായി മൊബൈൽ ഫോണിനായി വഴക്കിട്ടതിന് പിന്നാലെ മുറിയിൽ കയറി വാതിലടച്ചതായിരുന്നു ആദിത്യൻ. പിന്നീട് മുറി തുറക്കാതെ വന്നതോടെ നടത്തിയ പരിശോധനയിലാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുക്കും. ഇൻക്വസ്റ്റ് നടപടികൾക്കും പോസ്റ്റ്മോർട്ടത്തിനും ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. മാന്നാർ നായർ സമാജം സ്‌കൂളിലെ വിദ്യാർത്ഥിയായിരുന്നു.















Discussion about this post