കോട്ടയം: വൈക്കത്ത് വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാളെ കാണാതായി. ചെമ്പില്‍ ആണ് സംഭവം. അപകടം. 30 പേരുമായി പോയ വള്ളമാണ് മറിഞ്ഞത്.
മുറിഞ്ഞപുഴയിൽ ഇന്ന് ഉച്ചയോടെയാണ് സംഭവം. 29 പേരെ രക്ഷപ്പെടുത്തിയെന്നും ഒരാളെ കാണാനില്ലെന്നുമുള്ള വിവരങ്ങളാണ് പുറത്തുവരുന്നത്. രക്ഷപ്പെടുത്തിയവരെ ആശുപത്രിയിലേക്ക് മാറ്റി.
മരണ വീട്ടിലേക്ക് വന്ന് മടങ്ങിയവരാണ് അപകടത്തില്‍പ്പെട്ടത്. പാണാവള്ളിയില്‍ നിന്ന് വന്നവരാണിവര്‍. തീരത്ത് നിന്ന് വള്ളം നീങ്ങി അല്‍പ്പസമയത്തിന് ശേഷമാണ് വള്ളം ഒഴുക്കില്‍പ്പെട്ട് മറിഞ്ഞത്.















Discussion about this post