മലപ്പുറം: മലപ്പുറത്ത് ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. എടപ്പാൾ ഐനിച്ചിറയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ തിരൂർ കൂട്ടായി സ്വദേശി മുഹമ്മദ് ഖൈസിന്റെ മൃതദേഹമാണ് കണ്ടെത്തിയത്.
മുപ്പത്തിയഞ്ച് വയസ്സായിരുന്നു. കഴിഞ്ഞ ദിവസം വൈകിട്ട് 6 മണിക്കാണ് മുഹമ്മദ് ഖൈസ് അപകടത്തിൽ പെട്ടത്.
നാട്ടുകാരും അഗ്നി രക്ഷാ സേനയും പോലീസ്, ടി ഡി ആർ എഫ് വളണ്ടിയർമാരും നടത്തിയ ഏറെ നേരത്തെ തിരച്ചിൽ ഒടുവിലാണ് മൃതദേഹം ലഭിച്ചത്.
















Discussion about this post