കോഴിക്കോട്: നാദാപുരത്ത് ചുഴലിക്കാറ്റിന് സമാനമായ ശക്തമായ കാറ്റില്‍ വ്യാപക നാശനഷ്ടം. ചെക്യാട് പഞ്ചായത്തിലെ പുളിയാവില്‍ ആണ് സംഭവം. ഇന്ന് പുലര്‍ച്ചെയോടെയാണ് പ്രദേശത്ത് ശക്തമായ കാറ്റ് വീശിയത്.
ഏതാനും നിമിഷം മാത്രം നീണ്ടു നിന്ന കാറ്റിൽ നിരവധി വൃക്ഷങ്ങള്‍ കടപുഴകി വീഴുകയും വീടുകളും വൈദ്യുതി പോസ്റ്റുകളും തകരുകയും ചെയ്തിട്ടുണ്ട്.
ആവുക്കല്‍ പറമ്പിലെ നിരവധി വീടുകള്‍ക്കും സമാന രീതിയില്‍ കേടുപാട് സംഭവിച്ചിട്ടുണ്ട്.
പല വീടുകളിലും കുടിവെള്ള വിതരണത്തിനായി സ്ഥാപിച്ച പൈപ്പ് ലൈന്‍ മരം വീണ് തകര്‍ന്ന നിലയിലാണ്.എട്ടോളം വൈദ്യുതി പോസ്റ്റുകള്‍ കാറ്റിലും മരം വീണും നിലം പൊത്തിയതോടെ പ്രദേശത്തെ വൈദ്യുതി ബന്ധവും താറുമാറായി.















Discussion about this post