കോഴിക്കോട്: കോഴിക്കോട് വിദ്യാര്‍ത്ഥിനിയോട് ലൈംഗികാതിക്രമം നടത്തിയ കണ്ണൂര്‍ സ്വദേശി പിടിയിൽ. പുത്തന്‍പുര വീട്ടില്‍ സജീറി(36)നെയാണ് കോഴിക്കോട് ടൗണ്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
പോക്സോ ചുമത്തിയാണ് യുവാവിനെ പൊലീസ് പിടികൂടിയത്. പെണ്‍കുട്ടിയെ നിരന്തരം പിന്തുടര്‍ന്ന സജീര്‍ കുറ്റിച്ചിറയില്‍ വച്ച് കാറില്‍ കയറാന്‍ ആവശ്യപ്പെടുകയും വൈകീട്ടോടെ വീണ്ടുമെത്തി കുട്ടിയെ ശല്യപ്പെടുത്തുകയുമായിരുന്നു.
ആരോടെങ്കിലും ഈ വിവരം പറഞ്ഞാല്‍ ഉപദ്രവിക്കുമെന്ന് ആയുധം കാണിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് പൊലീസിന് ലഭിച്ച പരാതിയില്‍ പറയുന്നു.















Discussion about this post