തിരുവനന്തപുരം: കേരളത്തിൽ സ്വകാര്യ ബസുകൾ നാളെ മുതൽ അനിശ്ചിതകാല പണിമുടക്കിലേക്ക്. ബസ്സുടമകളുടെ ആവശ്യങ്ങൾ സർക്കാർ അംഗീകരിക്കാത്തതിനെ തുടർന്നാണ് സമരം.
വിദ്യാർഥികളുടെ യാത്രാ നിരക്ക് വർധനവിലും പെർമിറ്റ് പുതുക്കുന്നതിലും അനുകൂല തീരുമാനമുണ്ടായില്ല. തുടർന്നാണ് അനിശ്ചിതകാല പണിമുടക്കിലേക്ക് കടക്കുന്നത്.
സംയുക്ത സമര സമിതിയാണ് പണിമുടക്കിനു ആഹ്വാനം ചെയ്തത്. കുമാര്‍ കഴിഞ്ഞ ദിവസം
ഗതാഗത മന്ത്രി കെബി ഗണേഷ് ബസ് ഉടമകളുമായി ചർച്ച നടത്തിയെങ്കിലും ധാരണയായിലെത്തിയിരുന്നില്ല.
ചർച്ചയ്ക്കു പിന്നാലെ ബസ് ഓപറേറ്റേഴ്സ് ഫോറം പണിമുടക്കില്‍ നിന്നു പിന്‍മാറിയിരുന്നു. എന്നാല്‍ മറ്റ് സംഘടനകള്‍ പണിമുടക്കുമായി മുന്നോട്ട് പോകാന്‍ തീരുമാനിക്കുകയായിരുന്നു
















Discussion about this post