കോഴിക്കോട്: പതിവായി സ്ത്രീകള്‍ക്ക് മുന്‍പില്‍ നഗ്നതാ പ്രദര്‍ശനം നടത്തുന്ന 55കാരൻ പിടിയിൽ. കോഴിക്കോട് ആണ് സംഭവം. വെള്ളയില്‍ സ്വദേശി ചെക്രായിന്‍വളപ്പ് എംവി ഹൗസിലെ ഷറഫുദ്ദീന ആണ് പിടിയിലായത്.
നടക്കാവ് പൊലീസാണ് ഇയാളെ പിടികൂടിയത്. യുവതികള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. കഴിഞ്ഞ ജൂലൈ ആറിന് രാത്രി ഒന്‍പത് മണിയോടെയാണ് കേസിന് ആസ്പദമായ സംഭവം.
ബാലന്‍ കെ നായര്‍ റോഡിലെ റസ്‌റ്റോറന്റില്‍ ഭക്ഷണം പാര്‍സല്‍ വാങ്ങാനായെത്തിയ യുവതികൾക്ക് മുന്നിലാണ് ഇയാൾ നഗ്നതപ്രദർശനം നടത്തിയത്. ഭക്ഷണത്തിന് ഓര്‍ഡര്‍ ചെയ്ത് കാറില്‍ കാത്തിരിക്കുകയായിരുന്നു ഇവർ.
ഇവര്‍ക്ക് നേരെ ഷറഫുദ്ദീന്‍ വസ്ത്രങ്ങള്‍ അഴിച്ച് നഗ്നതാ പ്രദര്‍ശനം നടത്തുകയായിരുന്നുവെന്ന് പൊലീസ് വിശദമാക്കുന്നത്. ലേഡീസ് ഹോസ്റ്റിലിലും മറ്റും അതിക്രമിച്ച് കയറി നഗ്നതാ പ്രദര്‍ശനം നടത്തിയ സംഭവങ്ങളില്‍ ഇയാള്‍ക്കെതിരേ കേസുകളുണ്ടായിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
















Discussion about this post