തിരുവനന്തപുരം: തേവലക്കരയിൽ വിദ്യാർഥി സ്കൂളിൽ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ പ്രതികരണവുമായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. സംഭവം അതീവ ദു:ഖകരമാണെന്ന് മന്ത്രി പറഞ്ഞു.
വീട്ടിലെ മകൻ നഷ്ടമായ പോലെയാണെന്നും അടിയന്തരമായി സ്ഥലത്തെത്താൻ വിദ്യാഭ്യാസ ഡയറക്ടറോട് ആവശ്യപ്പെട്ടുവെന്നും മന്ത്രി പറഞ്ഞു.
താനും കൊല്ലത്തേക്ക് പുറപ്പെടുമെന്നും സുരക്ഷാ ഓഡിറ്റിംഗും ഫിറ്റ്നസും അടക്കം കർശന നിബന്ധനകൾ ഉള്ളതാണ് എന്നും സ്കൂൾ തുറക്കും മുൻപ് കർശന നിർദ്ദേശം നൽകിയിരുന്നുവെന്നും മന്ത്രി പറഞ്ഞു.
സ്കൂൾ പരിസരത്തുകൂടെ വൈദ്യുതി ലൈൻ പോകുന്നില്ലെന്ന് ഉറപ്പ് വരുത്തണമെന്ന് നിർദേശിച്ചിരുന്നു. ഇതൊന്നും സ്കൂൾ അധികൃതർ അറിഞ്ഞില്ലേ എന്നും മന്ത്രി ചോദിച്ചു.
















Discussion about this post