ബെംഗളൂരു: ഉയര്‍ന്ന ശമ്പളമുള്ള ജോലി ഉപേക്ഷിച്ച് മോഷണത്തിനിറങ്ങിയ ബിടെക് ബിരുദധാരി അറസ്റ്റില്‍. ഉപഭോക്താവായി വേഷംമാറി ജീവനക്കാരുടെ ശ്രദ്ധ തെറ്റിച്ച് ജ്വല്ലറികളില്‍ നിന്ന് സ്വര്‍ണ്ണാഭരണങ്ങള്‍ മോഷ്ടിക്കുന്ന റിച്ചാര്‍ഡ് (25)നെയാണ് മല്ലേശ്വരം പൊലീസ് അറസ്റ്റ് ചെയ്തത്.
കുടകിലെ വിരാജ്‌പേട്ടയിലെ നെഹ്റു നഗര്‍ സ്വദേശിയാണ് ഇയാള്‍. ഇയാളില്‍ നിന്ന് 13 ലക്ഷം രൂപ വിലമതിക്കുന്ന 134 ഗ്രാം സ്വര്‍ണ്ണാഭരണങ്ങള്‍ പൊലീസ് കണ്ടെടുത്തു.
ബെംഗളൂരുവിലെ ഒരു സ്വകാര്യ കോളേജില്‍ നിന്ന് ബി.ടെക് ബിരുദം പൂര്‍ത്തിയാക്കിയ റിച്ചാര്‍ഡ് ഒരു കമ്പനിയില്‍ ജോലി ചെയ്ത് വരികയായിരുന്നു ഇയാള്‍ക്ക് മാസം ഒരു ലക്ഷം രൂപ ശമ്പളം ഉണ്ടായിരുന്നു.
എന്നാല്‍ ബ്രാന്‍ഡഡ് സാധനങ്ങളിലും ആഡംബരപൂര്‍ണ്ണമായ ജീവിതശൈലിയിലും ആകൃഷ്ടനായ ഇയാള്‍ എളുപ്പം പണമുണ്ടാക്കാനാണ് മോഷണം തെരഞ്ഞെടുത്തത്. സുരക്ഷാ ഗാര്‍ഡുകള്‍ ഇല്ലാത്ത ജ്വല്ലറി സ്റ്റോറുകളെയാണ് റിച്ചാര്‍ഡ് ലക്ഷ്യമിട്ടത്.
ഉപഭോക്താവായി വേഷമിട്ട്, വിവിധ ഡിസൈനുകള്‍ കാണിക്കാന്‍ ജീവനക്കാരോട് ആവശ്യപ്പെടുമായിരുന്നു. അവര്‍ ശ്രദ്ധ തിരിക്കുമ്പോള്‍, അയാള്‍ ആഭരണങ്ങള്‍ മോഷ്ടിക്കും. ബെംഗളൂരുവിലുടനീളവും കേരളത്തിലെ കോട്ടയത്തും രജിസ്റ്റര്‍ ചെയ്ത ഒമ്പത് മോഷണ കേസുകളില്‍ ഇയാള്‍ക്ക് പങ്കുണ്ടെന്ന് പൊലീസ് പറഞ്ഞു.
















Discussion about this post