ആലപ്പുഴ: സ്‌കൂളുകളിലെ ‘പാദപൂജ’യെ ന്യായീകരിച്ച് ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍. ഗുരു പൂജയെ വിമര്‍ശിക്കുന്നത് അതിന്റെ പ്രാധാന്യം മനസ്സിലാക്കാത്തവരാണ് രാജേന്ദ്ര അര്‍ലേക്കര്‍ പറഞ്ഞു. ഗുരു പൂജ നാടിന്റെ സംസ്‌കാരമാണെന്നും അതിന്റെ പ്രാധാന്യം മനസ്സിലാക്കാത്തവരാണ് വിവാദമുണ്ടാക്കുന്നത് എന്നുമാണ് രാജേന്ദ്ര അര്‍ലേക്കറുടെ പ്രതികരണം.
ഗുരുപൂജ നമ്മുടെ സംസ്‌കാരമാണ്. ഗുരുവിന്റെ പാദത്തില്‍ പൂക്കള്‍ അര്‍പ്പിക്കുന്നതാണ് ആ സംസ്‌കാരം. ചിലര്‍ അതിനെ എതിര്‍ക്കുകയാണ്. ഇവര്‍ ഏത് സംസ്‌കാരത്തില്‍ നിന്നാണ് വരുന്നതെന്ന് മനസ്സിലാവുന്നില്ല. സ്വയം ആരാണെന്ന് മറക്കുന്നവരാണ് സംസ്‌കാരം മറക്കുന്നവരെന്നും രാജേന്ദ്ര അര്‍ലേക്കര്‍ പറഞ്ഞു.















Discussion about this post