തിരുവനന്തപുരം: ആകെ 497 പേർ സംസ്ഥാനത്ത് നിപാ സമ്പർക്കപ്പട്ടികയിൽ ഉള്ളതായി ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു. നിലവിലെ നിപ സ്ഥിതി വിലയിരുത്താൻ മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു.
മലപ്പുറം ജില്ലയിൽ 203 പേരും കോഴിക്കോട് 114 പേരും പാലക്കാട് 178 പേരും എറണാകുളത്ത് 2 പേരുമാണ് സമ്പർക്കപ്പട്ടികയിലുള്ളത്. മലപ്പുറത്ത് 10 പേരാണ് ചികിത്സയിലുള്ളത്. ഒരാൾ ഐസിയു ചികിത്സയിലുണ്ട്.
മലപ്പുറം ജില്ലയിൽ ഇതുവരെ 62 സാമ്പിളുകൾ നെഗറ്റീവ് ആയിട്ടുണ്ട്. പാലക്കാട് 5 പേർ ഐസൊലേഷനിൽ ചികിത്സയിലാണ്. 5 പേരെ ഡിസ്ചാർജ് ചെയ്തു.
സംസ്ഥാനത്ത് ആകെ 14 പേർ ഹൈയസ്റ്റ് റിസ്‌കിലും 82 പേർ ഹൈ റിസ്‌ക് വിഭാഗത്തിലും നിരീക്ഷണത്തിലാണ്. കേന്ദ്ര സംഘം മലപ്പുറം, പാലക്കാട് ജില്ലകൾ സന്ദർശിച്ചു.
















Discussion about this post