പെരുമ്പിലാവ്: ഓട്ടോ വിളിച്ചതിന്റെ വാടക ചോദിച്ചതിന് ഡ്രൈവര്‍ക്ക് ക്രൂരമര്‍ദ്ദനം. തമിഴ്‌നാട് സ്വദേശി ചിന്നരാജ് പെരുമ്പിലാവ് കെ ആര്‍ ബാറിന് സമീപത്തെ ഓട്ടോ പാര്‍ക്കില്‍ നിന്ന് ഓട്ടോ വിളിച്ചു വീട്ടില്‍ എത്തി. ഇതിന് ശേഷം ഓട്ടോ വാടക ചോദിച്ച ഷാജഹാനെ മര്‍ദ്ദിക്കുകയായിരുന്നു.
തലയ്ക്ക് ഗുരുതര പരിക്കേറ്റ പെരുമ്പിലാവ് അംബേദ്കര്‍ നഗര്‍ പോക്കാക്കില്ലത്ത് ഷാജഹാന്‍ ( 57) നെ കുന്നോളം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മര്‍ദ്ദനം നടക്കുന്നതിനിടെ സമീപത്ത് വീട്ടുകാര്‍ പകര്‍ത്തിയ വീഡിയോയില്‍ സംഭവങ്ങള്‍ വ്യക്തമാണ്.
ഷാജഹാന്‍ കുന്നോളം പൊലീസില്‍ പരാതി നല്‍കി. തമിഴ്‌നാട് സ്വദേശി ചിന്നരാജാണ് ഷാജഹാനെ മര്‍ദ്ദിച്ചത് ആനക്കല്ല് ക്രഷറിക്ക് സമീപം കല്ലുകൊത്ത് തൊഴിലാളിയാണ് അമ്പതുകാരനായ ചിന്നരാജ്.
















Discussion about this post