പാലക്കാട്: സ്‌കൂള്‍ ബസ് ഇടിച്ച് ആറു വയസ്സുകാരന് ദാരുണാന്ത്യം. പാലക്കാട് ജില്ലയിലെ പട്ടാമ്പിയില്‍
ആണ് സംഭവം. കുലശ്ശേരിക്കര സ്വദേശി കൃഷ്ണകുമാറിന്റെ മകന്‍ ആരവ് ആണ് മരിച്ചത്.
ഇന്നലെ വൈകീട്ടായിരുന്നു അപകടമുണ്ടായത്. അമ്മയുടെ മുമ്പില്‍ വെച്ചാണ് കുട്ടിയെ സ്‌കൂള്‍ ബസ് ഇടിച്ചത്. പട്ടാമ്പിക്ക് സമീപം ഓങ്ങശ്ശേരിയില്‍ വച്ചാണ് അപകടം സംഭവിച്ചത്.
സ്‌കൂള്‍ ബസില്‍ നിന്നും ഇറങ്ങിയ കുട്ടി അമ്മയോടൊപ്പം വരികയായിരുന്നു. ഇതിനിടെ അമ്മയുടെ കൈ വിടുവിച്ച് ഓടിയപ്പോള്‍ എതിര്‍ദിശയില്‍ നിന്നും വന്ന സ്‌കൂള്‍ ബസ് ഇടിക്കുകയായിരുന്നു.
അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടൻ തന്നെ പെരിന്തല്‍മണ്ണയില്‍ ആശുപത്രിയിൽ എത്തിച്ചിരുന്നു. ചികിത്സയിലായിരുന്ന കുട്ടി ഇന്ന് മരണമടഞ്ഞു.















Discussion about this post