പാലക്കാട്: വാണിയംകുളത്ത് കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍. വാണിയംകുളം വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് ഫസലാണ് പിടിയിലായത്. കോതകുറിശ്ശി സ്വദേശിയില്‍ നിന്ന് തണ്ടപ്പേര്‍ സര്‍ട്ടിഫിക്കറ്റിന് 1000 രൂപ ആവശ്യപ്പെടുകയായിരുന്നു.
ജൂണ്‍ 9നാണ് ഇവര്‍ വില്ലേജ് ഓഫീസില്‍ അപേക്ഷ നല്‍കിയത്. 500 രൂപ സ്ഥലം നോക്കാന്‍ വന്ന സമയത്ത് ചോദിച്ചു വാങ്ങി. ബാക്കി 500 രൂപ വില്ലേജ് ഓഫീസിനു മുന്നില്‍ നിര്‍ത്തിയിട്ടുള്ള സ്‌കൂട്ടിയുടെ ഡിക്കിയില്‍ വയ്ക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന്് ഇവര്‍ വിജിലന്‍സിന് പരാതി നല്‍കി. പാലക്കാട് വിജിലന്‍സ് ഡിവൈഎസ്പി ബെന്നി ജേക്കബിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്.
















Discussion about this post