വടകര: വടകരയില്‍ സ്‌കൂള്‍ അധ്യാപികയില്‍ നിന്നും കൈക്കൂലി വാങ്ങിയ പ്രധാനാധ്യാപകന്‍ വിജിലന്‍സ് പിടിയില്‍. പി.എഫ് അക്കൗണ്ടിലെ തുക മാറി കൊടുക്കുന്നതിനായാണ് വടകര പാക്കയില്‍ ജെ.ബി യു.പി സ്‌കൂള്‍ ഹെഡ്മാസ്റ്ററായ ഇ.വി.രവീന്ദ്രന്‍ സ്‌കൂളിലെ അധ്യാപകയില്‍ നിന്നും കൈക്കൂലി വാങ്ങിയത്.
ഈ മാസം അവസാനം വിരമിക്കാന്‍ ഇരിക്കെയാണ് രവീന്ദ്രന്‍ കൈക്കൂലി കേസില്‍ പിടിയിലായത്. ഒരു ലക്ഷം രൂപയാണ് രവീന്ദ്രന്‍ അധ്യാപികയോട് കൈക്കൂലി ചോദിച്ചത്. 10000 രൂപ പണമായും 90000 രൂപയുടെ ചെക്കും കൈമാറുന്നതിനിടെയാണ് വിജിലന്‍സ് പ്രിന്‍സിപ്പിലിനെ കയ്യോടെ പിടികൂടിയത്.
വടകര ലിങ്ക് റോഡില്‍ വെച്ചാണ് കൈക്കൂലി പണം മാറുന്നതിനിടയിലാണ് രവീന്ദ്രനെ കോഴിക്കോട് വിജിലന്‍സ് ഡിവൈഎസ്പി പി ബിജുവിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
ജെ.ബി യു.പി സ്‌കൂളിലെ അധ്യാപികയായ പരാതിക്കാരി പി.എഫ് അക്കൗണ്ടില്‍ നിന്നും 3 ലക്ഷം രൂപ നോണ്‍ റീഫണ്ടബിള്‍ അഡ്വാന്‍സായി ലഭിക്കുന്നതിന് മാര്‍ച്ച് 28ന് അപേക്ഷ നല്‍കിയിരുന്നു. സ്‌കൂളിലെ ഹെഡ് മാസ്റ്ററായ ഇ.വി രവീന്ദ്രന്‍ പി.എഫ് അക്കൗണ്ട് മാറി നല്‍കുന്നതിനുള്ള നടപടി ക്രമം ചെയ്യുന്നതിന് 1 ലക്ഷം രൂപ കൈകൂലി അധ്യാപികയോട് ആവശ്യപ്പെടുകയും പി.എഫ് അഡ്വാന്‍സ് മാറികിട്ടുന്നതിനുള്ള നടപടി ക്രമം വൈകിപ്പിക്കുകയും ചെയ്തു.
കൈക്കൂലി നല്‍കി കാര്യം സാധിക്കുന്നതിന് താല്പര്യമില്ലാതിരുന്ന പരാതിക്കാരി ഈ വിവരം കോഴിക്കോട് വിജിലന്‍സ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടിനെ അറിയിക്കുകയായിരുന്നു. ഡിവൈഎസ്പി പി ബിജുവിന്റെ നേതൃത്വത്തിലുള്ള വിജിലന്‍സ് സംഘം കെണിയൊരുക്കി അധ്യാപകനെ നിരീക്ഷിച്ചു വരവേ കഴിഞ്ഞ ദിവസം വൈകിട്ട് ഏഴ് മണിക്ക് വടകര പി.ഡബ്ലിയു.ഡി റസ്റ്റ് ഹൗസിന് മുന്നല്‍ വച്ച് പരാതിക്കാരിയില്‍ നിന്നും കൈക്കൂലി വാങ്ങവേ കൈയ്യോടെ അറസ്റ്റ് ചെയ്തത്. രവീന്ദ്രനെ കോഴിക്കോട് വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും.
Discussion about this post