തിരുവനന്തപുരം: ഏഴ് വയസുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ അധ്യാപകന് 52 വര്‍ഷം കഠിന തടവ്. കൊല്ലം തുളസിമുക്ക് പ്ലാവിള വീട്ടില്‍ സുനില്‍ കുമാറിനെയാണ് (46) 52 വര്‍ഷം കഠിന തടവിനും 3.25 ലക്ഷം രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചത്.
തിരുവനന്തപുരം അതിവേഗ സ്‌പെഷ്യല്‍ കോടതിയുടേതാണ് വിധി. പിഴ അടച്ചില്ലെങ്കില്‍ മൂന്നര വര്‍ഷം അധിക തടവ് അനുഭവിക്കണം. പിഴത്തുക അതിജീവിതന് നല്‍കാനും ജഡ്ജ് അഞ്ജു മീര ബിര്‍ള ഉത്തരവിട്ടു.
2017 മുതല്‍ 2019 വരെയുള്ള കാലയളവിലാണ് സംഭവം. നൃത്തം പഠിക്കാന്‍ പോയിരുന്ന കുട്ടിയെ പഠന ഹാളിലെ മുറിക്കുള്ളില്‍ വെച്ച് നിരവധി തവണ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്നാണ് പ്രോസിക്യൂഷന്‍ കേസ്.














Discussion about this post