പാലക്കാട്: ജോലിക്കിടെ കെഎസ്ഇബി ജീവനക്കാരൻ ഷോക്കേറ്റ് മരിച്ചു. കാഞ്ഞിരക്കോട് കൊടുമ്പ് സ്വദേശി ചാത്തംകുളം സുധാകരൻ (42) നാണ് മരിച്ചത്. വടക്കാഞ്ചേരി കെഎസ്ഇബി സെക്ഷനിലെ ലൈൻമാണ് സുധാകരൻ. കുമരനെല്ലൂർ സർവീസ് സ്റ്റേഷന് സമീപം ജോലിക്കിടെ പോസ്റ്റിൽ നിന്ന് ഷോക്കേല്‍ക്കുകയായിരുന്നു. തുടർന്ന് സഹപ്രവർത്തകര്‍ ചേർന്ന് വടക്കാഞ്ചേരി ജില്ലാ ആശുപത്രി എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
















Discussion about this post