കൊല്ലം: സംസ്ഥാനത്ത് മഴ അതിശക്തമായിരിക്കുകയാണ്. വിവിധ ഇടങ്ങളിലുണ്ടായ കനത്ത മഴയില്‍ വ്യാപക നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
കൊല്ലം ജില്ലയിലെ പോളയത്തോട് റെയിൽവേ ട്രാക്കിന് കുറുകെ മരം വീണു. റെയിൽ വേ ട്രാക്കിലെ ഇലക്ട്രിക് ലൈനിൽ തട്ടി മരത്തിന് തീപിടിച്ചു. ഇതിന് പിന്നാലെ ഇതുവഴിയുള്ള ട്രെയിൻ ഗതാഗതം നിലച്ചു.
നിലവിൽ മരം മുറിച്ച് നീക്കി ട്രെയിൻ ഗതാഗതം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. സംസ്ഥാനത്ത് കനത്ത മഴ തുടരുകയാണ്.
















Discussion about this post