പത്തനംതിട്ട: അഹമ്മദാബാദിലെ വിമാനാപകടത്തില്‍ കൊല്ലപ്പെട്ട രഞ്ജിതയുടെ വീട് സന്ദര്‍ശിച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. സര്‍ക്കാര്‍ രഞ്ജിതയുടെ കുടുംബത്തിന്റെ ഒപ്പം ഉണ്ടാകും. നിയമപരമായി ചെയ്യാന്‍ സാധിക്കുന്ന എല്ലാ സഹായങ്ങളും രഞ്ജിതയുടെ കുടുംബത്തിന് ചെയ്ത് നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി.
ഇന്ന് വൈകിട്ട് രഞ്ജിതയുടെ സഹോദരങ്ങള്‍ അഹമ്മദാബാദിലേക്ക് പുറപ്പെടുമെന്നും ഡിഎന്‍എ സാമ്പിള്‍ എടുക്കാനുള്ള ക്രമീകരണങ്ങള്‍ അവിടെ ചെയ്യുമെന്നും വീണാ ജോര്‍ജ് അറിയിച്ചു. ഡിഎന്‍എ പരിശോധന ഫലം ലഭിക്കുന്നതിന് 72 മണിക്കൂര്‍ സമയം എടുക്കും. മൃതദേഹം തിരിച്ചറിഞ്ഞാല്‍ പിന്നെ നടപടി ക്രമങ്ങളില്‍ കാലതാമസം ഉണ്ടാവില്ലെന്നും മന്ത്രി അറിയിച്ചു.
ഡിഎന്‍എ പരിശോധനയ്ക്ക് ശേഷം രഞ്ജിതയുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് വേണ്ടി സര്‍ക്കാര്‍ അഹമ്മദാബാദില്‍ ബന്ധപ്പെട്ടവരുമായി ആശയവിനിമയം നടത്തിയിരുന്നു. സര്‍ക്കാര്‍ എയര്‍ ഇന്ത്യയുമായും ആശയവിനിമയം നടത്തിയിട്ടുണ്ടെന്നും അതിനായി ഓതറൈസേഷന്‍ ലെറ്റര്‍ ജില്ലാ ഭരണകൂടം ഉടന്‍ നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി.















Discussion about this post