കണ്ണൂര്‍: ഓടുന്ന ബസില്‍ നിന്ന് വെളളക്കുപ്പികള്‍ വലിച്ചെറിഞ്ഞതിന് സ്വകാര്യ ബസിന് പിഴയിട്ട് കോര്‍പ്പറേഷന്‍. കൂത്തുപറമ്പ് റൂട്ടിലോടുന്ന ബസിനാണ് കോര്‍പ്പറേഷന്‍ രണ്ടായിരം രൂപ പിഴയിട്ടത്. താവക്കരയില്‍ ബസില്‍ നിന്ന് കുപ്പികള്‍ വലിച്ചെറിയുന്നതിന്റെ ദൃശ്യങ്ങള്‍ സഹിതം ഡോ. ഗ്രിഫിന്‍ നല്‍കിയ പരാതിയിലാണ് നടപടി.
ഓടികൊണ്ടിരിക്കുന്ന ബസില്‍ നിന്നും പ്ലാസ്റ്റിക് കുപ്പികള്‍ പുറത്തേക്ക് എറിയുന്ന വീഡിയോ ഡോ. ഗ്രിഫിന്റെ കാറിലെ ഡാഷ് ക്യാമറയില്‍ പതിഞ്ഞു. ഇത് ശ്രദ്ധയില്‍ പെട്ടതോടെ ഡോ. ഗ്രിഫിന്‍ കോര്‍പ്പറേഷന് പരാതി നല്‍കുകയായിരുന്നു.
















Discussion about this post