ഇടുക്കി: അടിമാലി വിവേകാനന്ദ നഗറില്‍ കാന്‍സര്‍ രോഗിയെ കട്ടിലില്‍ കെട്ടിയിട്ട് കവര്‍ച്ച നടത്തിയെന്ന് പരാതി. കീമോതെറാപ്പിക്ക് ശേഷം വിശ്രമത്തിലായിരുന്ന കളരിക്കല്‍ ഉഷയ്ക്ക് നേരെയാണ് ക്രൂരതയുണ്ടായത്. വായില്‍ തുണി തിരുകി കട്ടിലില്‍ കെട്ടിയിട്ട ശേഷമായിരുന്നു കവര്‍ച്ച. ചികിത്സയ്ക്കായി കരുതിയ 16,000 രൂപയാണ് കവര്‍ന്നത്.
ഇന്ന് രാവിലെയാണ് സംഭവം. ഉഷയും ഭര്‍ത്താവും മകളുമാണ് കവര്‍ച്ച നടന്ന വീട്ടില്‍ താമസിച്ചുവരുന്നത്. കാന്‍സര്‍ രോഗത്താല്‍ ഏറെ ബുദ്ധിമുട്ടുന്ന ഉഷയുടെ ചികിത്സയ്ക്കായി നാട്ടുകാരുള്‍പ്പടെ പണം സമാഹരിച്ചു നല്‍കിയിരുന്നു. സംഭവം നടക്കുന്ന ദിവസം ഉഷയുടെ മകളും ഭര്‍ത്താവും വീട്ടിലുണ്ടായിരുന്നില്ല. ഈ സമയമാണ് കീമോ കഴിഞ്ഞ് വിശ്രമത്തിലായിരുന്ന ഉഷയ്ക്ക് നേരെ അക്രമി എത്തിയത്.
ഉഷയെ കട്ടിലില്‍ കെട്ടിയിട്ട ശേഷം വായില്‍ തുണി തിരുകുകയായിരുന്നു. പിന്നാലെ പേഴ്സിലുണ്ടായിരുന്ന ചികിത്സയ്ക്കായി സമാഹരിച്ച പണമുള്‍പ്പടെയുള്ള 16,000 രൂപ കൈക്കലാക്കി കള്ളന്‍ കടന്നു കളഞ്ഞു. അയല്‍ക്കാരെത്തിയാണ് ഉഷയെ കട്ടിലില്‍ നിന്ന് കെട്ടഴിച്ച് വിട്ടത്. പിന്നാലെ പൊലീസിനെ വിവരം അറിയിച്ചു.
















Discussion about this post