ബംഗളൂരു: ബംഗളൂരുവില്‍ 11 പേരുടെ മരണത്തിന് ഇടയാക്കിയ ദുരന്തത്തെ തുടര്‍ന്ന് ബംഗളൂരു പോലീസ് കമ്മീഷണര്‍ക്ക് സസ്‌പെന്‍ഷന്‍. സംഭവത്തെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ക്കെതിരെ കൂട്ട നടപടിയാണ് സ്വീകരിച്ചിരിക്കുന്നത്. അഡീഷണല്‍ കമ്മീഷണര്‍, ഡെപ്യൂട്ടി കമ്മീഷണര്‍, എസിപി എന്നിവരെയും സസ്‌പെന്‍ഡ് ചെയ്യാന്‍ ഉത്തരവായിട്ടുണ്ട്.
പരിപാട് നടന്ന പരിധിയിലെ ചുമതലക്കാരായ എല്ലാ മുതിര്‍ന്ന ഉദ്യോഗസ്ഥരെയും സസ്‌പെന്‍ഡ് ചെയ്യും. പരിപാടി ഞായറാഴ്ചത്തേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടെന്ന വിവരം പുറത്തുവന്നതിനു പിന്നാലെയാണ് നടപടി.
ദുരന്തത്തില്‍ ജുഡീഷ്യല്‍ അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്. ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് മൈക്കല്‍ ഖുഞ്ഞ അന്വേഷിക്കും. 30 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്നാണ് നിര്‍ദേശം. ആര്‍സിബി, കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്‍ അധികൃതര്‍, ഇവന്റ് മാനേജ്‌മെന്റ് കമ്പനി ഡിഎന്‍എയുടെ അധികൃതര്‍ എന്നിവരെ അറസ്റ്റ് ചെയ്യാനും ഉത്തരവിറക്കിയിട്ടുണ്ട്.
Discussion about this post