മലപ്പുറം: 2026ല്‍ 100 സീറ്റോടെ യുഡിഎഫ് അധികാരത്തില്‍ തിരിച്ചെത്തുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. അന്തിമ പോരാട്ടത്തിന് മുഴുവന്‍ പേരും ഒന്നിച്ചു നില്‍ക്കണമെന്നും പ്രവര്‍ത്തകരോട് അദ്ദേഹം ആഹ്വാനം ചെയ്തു.
ആര്യാടന്‍ മുഹമ്മദ് നിയമസഭയില്‍ എന്റെ ഗുരുനാഥന്‍. അഞ്ച് വര്‍ഷക്കാലം അദ്ദേഹത്തിന്റെ തൊട്ടടുത്താണ് ഇരുന്നത്. ഒരുപാട് കാര്യങ്ങള്‍ എനിക്ക് പറഞ്ഞ് തന്നിട്ടുണ്ട്. മറ്റാര്‍ക്കും പറഞ്ഞ് കൊടുക്കാത്ത കാര്യങ്ങളാണെന്നും വി ഡി സതീശന്‍ പറഞ്ഞു.
വിഴിഞ്ഞം തുറമുഖത്തിന്റെ നിര്‍മ്മാണോദ്ഘാടനം ഉമ്മന്‍ ചാണ്ടി നടത്തിയപ്പോള്‍ കടല്‍ക്കൊള്ള എന്ന് പറഞ്ഞവരാണ് ഇടതുപക്ഷം.
ഉമ്മന്‍ചാണ്ടിയുടെ കാലത്ത് കടല്‍ കൊള്ളയും ഇപ്പോള്‍ കടല്‍ വിപ്ലവവും എന്നാണ് പറയുന്നത്. തുറമുഖം പ്രധാന മന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തപ്പോള്‍ കടള്‍ക്കൊള്ള മാറി കടല്‍ വിപ്ലവം ആയിമാറി. ഓന്തിനെ പോലെ നിറം മാറുന്നവരാണ് ഇടതുപക്ഷമെന്നും വി ഡി സതീശന്‍ പറഞ്ഞു.
Discussion about this post