പാലക്കാട് : പാലക്കാട് സ്ത്രീയെ വീട്ടില്‍ അതിക്രമിച്ചു കയറി പീഡിപ്പിക്കാന്‍ ശ്രമിച്ച 24കാരൻ അറസ്റ്റിൽ. അട്ടപ്പളളം പാമ്പാംപളളം കല്ലങ്കാട് സ്വദേശി അരുണ്‍ പ്രസാദാണ് അറസ്റ്റിലായത്.
വാളയാര്‍ കേസിലെ അഞ്ചാം പ്രതിയാണ് അരുൺ. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം.
പ്രദേശത്ത് ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീയെയാണ് അരുണ്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത്.
ബലാത്സംഗ ശ്രമം, സ്ത്രീത്വത്തെ അപമാനിക്കല്‍, വീട്ടില്‍ അതിക്രമിച്ചു കയറല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്
പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
















Discussion about this post