തൃശൂര്‍: മോഷ്ടിക്കാന്‍ കയറിയ വീടിനകത്ത് മൊബൈല്‍ ഫോണ്‍ മറന്നുവച്ച കള്ളനെ പിടികൂടി പോലീസ്. മാള താണിശേരി കൊടിയന്‍ വീട്ടില്‍ ജോമോനെയാണ് (37) ചാലക്കുടി പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാവിലെ ഒരു വീട്ടില്‍ മോഷ്ടിക്കാന്‍ കയറിയപ്പോഴാണ് ജോമോന് തന്റെ ഫോണ്‍ മറന്ന് വെച്ച് മറ്റൊരു ഫോണുമെടുത്ത് കടന്നു കളഞ്ഞത്.
ചാലക്കുടി ചെങ്ങിനിമറ്റം ബാബുവിന്റെ വീട്ടില്‍ മോഷ്ടിക്കാന്‍ കയറിയ മോഷ്ടാവ് വീട്ടുകാര്‍ ഉണര്‍ന്നതിനെ തുടര്‍ന്ന് പെട്ടെന്ന് അവിടെ നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. ഈ തിടുക്കത്തില്‍ സ്വന്തം മൊബൈല്‍ ഫോണിന് പകരം വീട്ടുകാരിലൊരാളുടെ ഫോണാണ് എടുത്തുകൊണ്ട് ഓടിയത്.
വീട്ടില്‍നിന്നും ലഭിച്ച മോഷ്ടാവിന്റെ ഫോണ്‍ വഴിയാണ് പിന്നീട് പൊലീസ് പ്രതിയെ പിടിച്ചത്. 2010ല്‍ ചാലക്കുടി പൊലീസ് സ്റ്റേഷനില്‍ ഇയാളുടെ പേരില്‍ മോഷണ കേസുണ്ട്. കൂടാതെ മാള, നെടുമ്പാശേരി, ചെങ്ങമനാട്, കളമശേരി എന്നീ പൊലീസ് സ്റ്റേഷനുകളിലും രജിസ്റ്റര്‍ ചെയ്തിട്ടുള്ള മോഷണ കേസുകളില്‍ ഇയാള്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.
Discussion about this post