ആലപ്പുഴ: യുവാവിനെയും വിദ്യാർത്ഥിനിയെയും ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴയിൽ ആണ് സംഭവം. പള്ളിപ്പാട് സ്വദേശി ദേവു (17), ചെറുതന സ്വദേശി ശ്രീജിത്ത് എന്നിവരാണ് മരിച്ചത്.
ഹരിപ്പാട് കരുവാറ്റ റെയിൽവേ സ്റ്റേഷന് സമീപത്താണ് മൃതദേഹങ്ങൾ കണ്ടത്. കൊച്ചുവേളി- അമൃത്സർ ട്രെയിന് മുന്നിൽ ഇരുവരും ചാടുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു.
ഇവരുടെ ബൈക്ക് റോഡിൽ നിന്ന് കണ്ടെടുത്തു. ബൈക്ക് റോഡിൽ വെച്ചതിനുശേഷമാണ് ഇരുവരും ട്രാക്കിലേക്ക് എത്തിയത്. സംഭവത്തെ തുടർന്ന് നേത്രാവതി എക്സ്പ്രസ് 20 മിനിറ്റോളം ഹരിപ്പാട് പിടിച്ചിട്ടു.
മൃതദേഹങ്ങൾ ട്രാക്കിൽ നിന്ന് മാറ്റിയതിന് ശേഷമാണ് നേത്രാവതി യാത്ര തുടർന്നത്. മൃതദേഹം ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും
















Discussion about this post