കൊച്ചി: ബി എം ഡബ്ല്യു കാർ തീപിടിച്ച് പൂർണമായും കത്തി നശിച്ചു. പാലിയേക്കര ടോൾ പ്ലാസയ്ക്ക് സമീപത്താണ് അപകടം. കാറിലുണ്ടായിരുന്നവർ തലനാരിഴയ്ക്കാണ് അപകടത്തിൽ നിന്നും രക്ഷപ്പെട്ടത്.
ടോൾ നൽകിയശേഷം മുന്നോട്ട് എടുത്ത ബി എം ഡബ്ല്യു കാറിന് പെട്ടെന്ന് സ്പാർക്ക് ഉണ്ടാകുകയായിരുന്നു. ഇത് കണ്ടതോടെ വാഹനം നിർത്തിയിട്ട് കാറിൽ ഉണ്ടായിരുന്നവർ പുറത്തിറങ്ങി.
അതിനാൽ വൻ അപകടം ഒഴിവായി. കാറിനുള്ളിൽ വളരെ വേഗത്തിൽ തീ പടർന്നതോടെ ആളുകൾ പരിഭ്രാന്തരായി ഫയർ ഫോഴ്സിനെ അറിയിച്ചു. ഫയർഫോഴ്സ് എത്തി തീയണച്ചെങ്കിലും കാർ പൂർണമായും കത്തി നശിച്ചു.
















Discussion about this post