കൊല്ലം: ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ട് നടത്തിയ ഗാനമേളയിൽ ആര്‍എസ്എസ് ഗണഗീതം പാടിയ സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് പൊലീസില്‍ പരാതി
കൊല്ലം ജില്ലയിലെ മഞ്ഞിപ്പുഴ ശ്രീഭഗവതി ഭദ്രകാളി ക്ഷേത്രത്തിലെ പരിപാടിക്കിടെയായിരുന്നു സംഭവം.
കോട്ടുക്കല്‍ സ്വദേശി പ്രതിന് ആണ് പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. ക്ഷേത്ര പരിസരത്ത് ആര്‍എസ്എസിന്റെ കൊടിതോരണങ്ങള്‍ കെട്ടിയതിലും പരാതി നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് ഗാനമേള നടന്നത്. കോട്ടുക്കലിലെ ടീം ഛത്രപതി എന്ന സംഘമാണ് ഗാനമേള സ്പോണ്സര് ചെയ്തത്. ആളുകളുടെ ആവശ്യപ്രകാരമാണ് ഗണഗീതം പാടിയതെന്നാണ് ഗാനമേള ട്രൂപ്പിലെ അംഗങ്ങള്‍ പറയുന്നത്.
ഈ പാട്ട് പാടണമെന്ന് അവര്‍ നേരത്തെ തന്നെ നിര്‍ദേശിച്ചിരുന്നതായും ഗാനമേള ട്രൂപ്പ് അധികൃതര്‍ വ്യക്തമാക്കുന്നു.
Discussion about this post