തിരുവനന്തപുരം: ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ ആവശ്യപ്പെട്ട ഉറക്ക ഗുളിക നല്‍കാത്തതിന് മെഡിക്കല്‍ ഷോപ്പിന് നേരെ ആക്രമണം. നെയ്യാറ്റിന്‍കരയിലെ മെഡിക്കല്‍ ഷോപ്പിന് നേരെയാണ് പാതിരാത്രിയില്‍ നാല്‍വര്‍ സംഘത്തിന്റെ ആക്രമണം. മാരകായുധങ്ങളുമായി എത്തിയാണ് സംഘം ആക്രമണം നടത്തിയത്.
നെയ്യാറ്റിന്‍കര പോലീസ് സ്റ്റേഷന് സമീപമുള്ള അപ്പോളോ ഫാര്‍മസിക്ക്
നേരെയാണ് അക്രമണം നടത്തിയത്. ഗ്ലാഡ് വാതില്‍ കല്ലും കട്ടയും ഉപയോഗിച്ച് തകര്‍ക്കാന്‍ ശ്രമിച്ചു. ഇത് പരാജയപ്പെട്ടതോടെ മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന ബൈക്ക് വാളുപയോഗിച്ച് തകര്‍ത്തു.
ലഹരി ഉപയോഗിക്കുന്നവര്‍ ലഹരി മരുന്നിന് പകരമായി ഉപയോഗിക്കാറുള്ള ഉറക്കഗുളികയാണ് സംഘം ആവശ്യപ്പെട്ടതെന്ന് മെഡിക്കല്‍ ഷോപ്പ് ഉടമ പറയുന്നു. പരാതി നല്‍കിയതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്ത് എത്തി സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചു. കേസെടുക്കുമെന്ന് നെയ്യാറ്റിന്‍കര പൊലീസ് അറിയിച്ചു.
















Discussion about this post