തിരുവനന്തപുരം: ലഹരിക്കെതിരെ എല്ലാവരും ഒരുമിക്കേണ്ട സമയം അതിക്രമിച്ചുവെന്ന് ഗവര്‍ണ്ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍. കേരളത്തില്‍ ഇത്തരം അക്രമങ്ങള്‍ തന്നെ അത്ഭുതപ്പെടുത്തുന്നുവെന്നും, ഒപ്പം ഇത് വേദനാജനകവുമാണെന്നും അദ്ദേഹം പറഞ്ഞു. അക്രമങ്ങള്‍ക്ക് ഒന്നല്ല കാരണമെന്നും പല തരം പ്രശ്‌നങ്ങളാണെന്നും ഗവര്‍ണ്ണര്‍ കൂട്ടിച്ചേര്‍ത്തു.
അതിക്രമങ്ങള്‍ക്ക് എതിരെ നമുക്ക് ഒരുമിച്ച് നില്‍ക്കാം. അതിക്രമങ്ങള്‍ തടയാന്‍ നടപടി എടുക്കാന്‍ വിസിമാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. രാജ് ഭവനും വേണ്ട നടപടി സ്വീകരിക്കും. സര്‍ക്കാര്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. ഒറ്റപ്പെട്ട നടപടി പോരാ. സര്‍ക്കാരുമായി സംസാരിക്കും. കേന്ദ്രവും സംസ്ഥാനങ്ങളും ഒരുമിക്കണമെന്നും ഗവര്‍ണ്ണര്‍ പറഞ്ഞു.














Discussion about this post