കണ്ണൂർ: തേനീച്ചയുടെ കുത്തേറ്റ് വയോധികൻ മരിച്ചു.
കണ്ണൂരിലാണ് സംഭവം. കണിച്ചാർ സ്വദേശി ഗോപാലകൃഷ്ണൻ ആണ് മരിച്ചത്. കഴിഞ്ഞ ദിവസം ഉച്ചക്കാണ് സംഭവം.
73 വയസ്സായിരുന്നു. വീട്ടിലെ പറമ്പിൽ ജോലിക്കിടെയാണ് തേനീച്ചയുടെ ആക്രമണമുണ്ടായത്. ഗോപാലകൃഷ്ണന് ഗുരുതരമായി പരിക്കേറ്റിരുന്നു. ഉടൻതന്നെ കണ്ണൂരിലെ ആശുപത്രിയിലെത്തിച്ചു.
ആശുപത്രിയിൽ ചികിത്സയിലിരിക്കേ ആയിരുന്നു ഇന്ന് ഉച്ചയോടെ മരണം സംഭവിച്ചത്. ഗോപാലകൃഷ്ണൻ്റെ കൂടെയുണ്ടായിരുന്ന 5 പേർക്കും തേനീച്ചയുടെ ആക്രമണത്തിൽ പരിക്കേറ്റിരുന്നു. അവരുടെ പരിക്ക് സാരമുള്ളതല്ല.















Discussion about this post