പത്തനംതിട്ട: ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞു. പത്തനംതിട്ട ജില്ലയിലെ എരുമേലി മുക്കൂട്ടുതറയിലാണ് സംഭവം. അപകടത്തില്‍ മൂന്ന് തീര്‍ഥാടകര്‍ക്ക് പരിക്കേറ്റു.
ബംഗളൂരു സ്വദേശികളായ ശ്രീകാന്ത്, മണികണ്ഠന്‍, തൃപ്പണ്ണന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെയാണ് അപകടം സംഭവിച്ചത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് വാഹനത്തിന്റെ നിയന്ത്രണം വിടാന്‍ കാരണമെന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ നിഗമനം.
ശബരിമല തീര്‍ഥാടനം കഴിഞ്ഞ് ബംഗളൂരുവിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു അപകടം. മുക്കൂട്ടുതറയില്‍ വളവ് തിരിഞ്ഞ് വരുമ്പോള്‍ നിയന്ത്രണം വിട്ട് വാഹനം തോട്ടിലേക്ക് മറിയുകയായിരുന്നു.
സംഭവ സ്ഥലത്തിന് തൊട്ടടുത്ത് ഉണ്ടായിരുന്ന മോട്ടോര്‍ വാഹന വകുപ്പ് സേഫ് സോണ്‍ അധികൃതരാണ് അപകടത്തില്‍പെട്ടവരെ രക്ഷിച്ചത്. ശ്രീകാന്തിനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും മറ്റ് രണ്ടുപേരെ എരുമേലിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.















Discussion about this post