കണ്ണൂര്‍: ഓയില്‍മില്ലിന് തീപിടിച്ച് വന്‍ നാശനഷ്ടം. കണ്ണൂരിലെ ആഞ്ചരക്കണ്ടി ചാമ്പാട് ആണ് ഇന്നലെ രാത്രി 9 മണിയോടെ തീ പിടിച്ചത്. ചാമ്പാടുള്ള എന്രഘുനാഥിന്റെ ഉടമസ്ഥതയിലുള്ള രാസണ്‍സ് ഓയില്‍ മില്ലിനാണ് തീപിടിച്ചത്. തീപിടുത്തത്തില്‍ 30 ലക്ഷം രൂപയുടെ നഷ്ടം പ്രാഥമികമായി കണക്കാക്കുന്നുണ്ട്. രാത്രി 11 മണിയോടെ തീ നിയന്ത്രണ വിധേയമാക്കി.
കൊപ്ര മില്ലിനോട് ചേര്‍ന്നുള്ള കൊപ്ര ഡ്രയര്‍ യൂണിറ്റില്‍ നിന്നാണ് തീ പടര്‍ന്നത്. പരിസരത്തുള്ളവരാണ് തീ ആദ്യം കണ്ടത്. ഉടന്‍ തന്നെ അഗ്നിരക്ഷാസേനയുടെ മൂന്ന് യൂണിറ്റുകള്‍ സ്ഥലത്തെത്തി തീ അണച്ചു. തീപിടുത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.
Discussion about this post