തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ പ്രവര്‍ത്തനം ഓണത്തിന് ആരംഭിക്കും. മേയ് മാസം തുറമുഖത്തിന്റെ ട്രയല്‍ റണ്‍ ആരംഭിക്കുമെന്നും അദാനി ഗ്രൂപ്പ് അറിയിച്ചു.
നേരത്തെ ഡിസംബറില്‍ വിഴിഞ്ഞം രാജ്യാന്തര തുറമുഖം വാണിജ്യ അടിസ്ഥാനത്തില്‍ പ്രവര്‍ത്തനമാരംഭിക്കുമെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ നിര്‍മ്മാണം വേഗത്തില്‍ പുരോഗമിക്കുകയാണ്.
ഈ സാഹചര്യത്തില്‍ സെപ്റ്റംബറോടെ തന്നെ തുറമുഖത്തിന്റെ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് അദാനി വിഴിഞ്ഞം പോര്‍ട്ടിന്റെ സിഇഒ ആയി ചുമതല ഏറ്റെടുത്ത പ്രദീപ് ജയരാമന് പറഞ്ഞു.
ബാര്‍ജില്‍ 30 കണ്ടെയ്നറുകള്‍ എത്തിച്ച് മേയ്- ജൂണ്‍ മാസങ്ങളില്‍ തുറമുഖത്തിന്റെ ട്രയല്‍ റണ്‍ നടക്കും.വിഴിഞ്ഞത്തു നിന്ന് പ്രവര്‍ത്തനം തുടങ്ങാന്‍ പ്രമുഖ രാജ്യാന്തര ഷിപ്പിംഗ് കമ്പനികളുമായുള്ള ചര്‍ച്ച അന്തിമഘട്ടത്തിലാണ്.
Discussion about this post