കൊല്ലം: ക്ഷേത്രോത്സവത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് അഞ്ചു വയസ്സുകാരിക്ക് ദാരുണാന്ത്യം. കൊല്ലത്താണ് നടുക്കുന്ന സംഭവം.
കൊല്ലം കൊറ്റംകുളങ്ങര ക്ഷേത്രത്തിലെ ചമയ വിളക്കിനോട് അനുബന്ധിച്ചുണ്ടായ ആഘോഷത്തിനിടെയാണ് തിക്കിലും തിരക്കിലും പെട്ട് അപകടം സംഭവിച്ചത്.
also read:പ്രശസ്ത എഴുത്തുകാരന് ടിഎന്‍ പ്രകാശ് അന്തരിച്ചു, മലയാള സാഹിത്യത്തിന് തീരാനഷ്ടം
ചവറ വടക്കുംഭാഗം പാറശേരി തെക്കതില്‍ വീട്ടില്‍ രമേശന്റെയും ജിജിയുടേയും മകള്‍ ക്ഷേത്രയാണ് മരിച്ചത്. വണ്ടിക്കുതിര വലിക്കുന്നതിനിടെയായിരുന്നു സംഭവം.
നല്ല തിരക്കായിരുന്നു ക്ഷേത്രത്തില്‍. മാതാപിതാക്കളുടെ കൈയ്യില്‍ നിന്നും പിടിവിട്ട് കുട്ടി തിരക്കിലകപ്പെടുകയായിരുന്നു. പരിക്കേറ്റ കുട്ടിയെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല.
Discussion about this post