ന്യൂഡല്‍ഹി: വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളെ കോണ്‍ഗ്രസ് ഇന്ന് പ്രഖ്യാപിക്കും. വലിയ സര്‍പ്രൈസാണ് സ്ഥാനാര്ഥിപ്പട്ടികയിലുണ്ടാകുകയെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരനും വിഡി സതീശനും പറഞ്ഞു.
തൃശൂരില്‍ ടി എന്‍ പ്രതാപനു പകരം കെ മുരളീധരനെ മത്സരിപ്പിക്കാനാണ് തീരുമാനം. വടകരയില്‍ ഷാഫി പറമ്പിലിനെയും ആലപ്പുഴയില്‍ കെസി വേണുഗോപാലും സ്ഥാനാര്‍ഥികളാക്കിയേക്കും.
അതേസമയം, വയനാട്ടില്‍ രാഹുല്‍ ഗാന്ധിയും കണ്ണൂരില്‍ കെ സുധാകരനും വീണ്ടും മത്സരിക്കും. മറ്റു മണ്ഡലങ്ങളിലും സിറ്റിങ് എംപിമാരെ നിലനിര്‍ത്തിയേക്കും.
താന്‍ പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ പിന്മാറുമെന്നും തന്നെ പോലെ നിസ്സാരനായ ഒരാളെ നേതാവ് ആക്കിയത് കോണ്‍ഗ്രസാണെന്നും പ്രതാപന് പറഞ്ഞു. കെ മുരളീധരന് മികച്ച ലീഡറാണെന്നും തൃശൂരില്‍ ആര് സ്ഥാനാര്‍ഥിയായാലും അവരെ പിന്തുണയ്ക്കുമെന്നും പ്രതാപന് കൂട്ടിച്ചേര്‍ത്തു.
Discussion about this post