ചെന്നൈ: തമിഴ് സൂപ്പർതാരം അജിത്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പതിവായുള്ള ആരോഗ്യ പരിശോധനകൾക്കായാണ് നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നാണ് വിവരം.
അതേസമയം, ആശങ്കപ്പെടാനില്ലെന്നും പതിവു പരിശോധനകളുടെ ഭാഗമാണെന്നുംവ്യക്തമാക്കി താരത്തിന്റെ മാനേജർ സുരേഷ് ചന്ദ്ര രംഗത്തെത്തി.
ഈ വാർത്ത പരന്നതോടെ നടന്റെ ആരാധകർ ആശുപത്രിക്കു മുന്നിൽ തടിച്ചുകൂടി. വിടാമുയർച്ചി എന്ന സിനിമയുടെ ചിത്രീകരത്തിനായി അജിത്ത് 15ന് അസർബൈജാനിലേക്കു പോകാനിരിക്കെയാണ് ചികിത്സ തേടിയത്.
Discussion about this post