തൃശൂര്‍: കേച്ചേരി പുഴയിലേക്ക് ബസ് മറിഞ്ഞെന്നും, നിരവധി പേര്‍ക്ക് പരുക്കേറ്റെന്നും വ്യാജ സന്ദേശം. വിവരമറിഞ്ഞ നിമിഷങ്ങള്‍ക്കകം കേച്ചേരി പുഴയുടെ സമീപത്തേക്ക് ആറ് ആംബുലന്‍സുകള്‍ പാഞ്ഞെത്തുകയും ചെയ്തു.
കുന്നംകുളത്ത് നിന്നുള്ള നന്മ ചാരിറ്റബിള്‍ ട്രസ്റ്റ്, സ്വകാര്യ ആശുപത്രിയുടെ ആംബുലന്‍സ്, ഷെയര്‍ ആന്‍ഡ് കെയര്‍, ഹ്യൂമണ്‍ ലവേഴ്സ്, ട്രാഫിക് തുടങ്ങിയ ആംബുലന്‍സുകളാണ് സംഭവസ്ഥലത്ത് എത്തിയത്.
സ്ഥലത്തെത്തിയപ്പോഴാണ് എല്ലാവര്ക്കും വ്യാജ സന്ദേശമെന്ന് മനസിലായത്. വ്യാജ പ്രചരിപ്പിച്ചതിന് പോലീസില്‍ പരാതി നല്‍കുമെന്നും ആംബുലന്‍സ് ഡ്രൈവര്‍മാര്‍ അറിയിച്ചു.
Discussion about this post