കൊല്ലം: എം.സി റോഡില്‍ കൊട്ടാരക്കര ഇഞ്ചക്കാട്ട് നിയന്ത്രണം വിട്ട് കാര്‍ സ്കൂട്ടറില്‍ ഇടിച്ച് അപകടം. അപകടത്തില്‍ ഒരാള്‍ മരിച്ചു. കുളത്തൂപ്പുഴ സ്വദേശി ജയിംസ് (58) ആണ് മരിച്ചത്.
മറ്റൊരാള്‍ക്ക് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റു. അയ്യപ്പൻ എന്നയാൾക്ക് ആണ് ഗുരുതരമായി പരിക്കേറ്റത്. ഇദ്ദേഹം ചികിത്സയിലാണ്. നിയന്ത്രണം വിട്ടെത്തിയ കാര്‍ ബൈക്ക് യാത്രികരെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
Discussion about this post